കേരളത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ഓരോ ദിവസവും ആക്രമിക്കപ്പെടുന്നു: മോദി

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ദിവസവും കേരളത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. ഭീഷണികൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപി പ്രവർത്തകരെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വി മുരളീധരൻ എംപിയുടെ വീട്ടിന് നേരെ ബോംബെറിഞ്ഞത് അദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ആന്ധ്രയിലെ ബുത്തുതല പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുമ്പോഴാണു കേരളത്തെക്കുറിച്ചു മോദി പരാമർശിച്ചത്. ത്രിപുരയിൽ കമ്യൂണിസ്റ്റ് ആക്രമണത്തിനു ബിജെപിയെ തളർത്താനായില്ല. പൂജ്യത്തിൽനിന്നാണ് അവിടെ ബിജെപി സർക്കാരുണ്ടാക്കിയത്– മോദി പറഞ്ഞു. കേരളത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ കൂട്ടത്തോടെ കേസിൽപ്പെടുത്തുകയാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.