ഒഎന്‍ജിസി കൊളംബിയയില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി.

മുംബൈ : പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ വിദേശസംരഭമായ ‘ഒഎന്‍ജിസി വിദേശ്’ കൊളംബിയയിലെ എണ്ണപ്പാടത്തില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി.

എണ്ണപ്പാടത്തിന്റെ 70 ശതമാനം അവകാശമാണ് ഒഎന്‍ജിസി വിദേശിനുള്ളത്. ശേഷിച്ച 30 ശതമാനം പെട്രോ ഡെറോഡോ സൗത്ത് അമേരിക്ക എന്ന കമ്പനിക്കാണ്. കൊളംബിയയില്‍ ഇതടക്കം ആറ് എണ്ണപ്പാടങ്ങളില്‍ ഒഎന്‍ജിസി വിദേശിന് പങ്കാളിത്തമുണ്ട്. ഇതിനോടകം ഉത്പാദനം തുടങ്ങിയ ഇടങ്ങളിലും ഓഹരിയുണ്ട്.