ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പകുതിപ്പേരും ഫെയ്‌സ്ബുക്കില്‍

 

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഫെയ്‌സ്ബുക്കിലെ അംഗങ്ങളുടെ എണ്ണം 149 കോടി ആയി. ലോകത്താകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ പകുതി വരുമിത്.

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ സംഖ്യ ഇപ്പോള്‍ പ്രതിമാസം 13 ശതമാനംവച്ച് വര്‍ധിക്കുകയാണെന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണ്‍ 30 ഓടെ ആണ് ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ 149 കോടിയായത്.

ആകെയുള്ള ഫെയ്‌സ്ബുക്ക് അംഗങ്ങളില്‍ 65 ശതമാനവും ദിവസവും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നവരാണെന്നും, അതിന്റെ ഫലമായി ജൂണ്‍ 30 ന് അവസാനിച്ച് രണ്ടാംപാദത്തില്‍ വരുമാനം 39 ശതമാനം വര്‍ധിച്ച് 404 കോടി ഡോളറായി.

അമേരിക്കയില്‍ ഒരാള്‍ സ്മാര്‍ട്ട്‌ഫോണില്‍ ചെലവിടുന്ന ഓരോ അഞ്ചുമിനിറ്റിലും, ഒരു മിനിറ്റിലേറെ ഫെയ്‌സ്ബുക്കിലാണ് ചെലവിടുന്നതെന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്താകെ സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഫെയ്‌സ്ബുക്ക് നോക്കുന്നവരുടെ സംഖ്യ കാര്യമായി വര്‍ധിക്കുകയാണ്. അതിനാല്‍, ഫെയ്‌സ്ബുക്കില്‍ വരുമാനവര്‍ധനയിലെ പ്രധാന ഘടകം സ്മാര്‍ട്ട്‌ഫോണിലെ പരസ്യങ്ങള്‍ ആയി മാറിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.