ഹർത്താൽ അക്രമസംഭവങ്ങൾ: ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല കര്‍മ്മ സമിതി ബിജെപിയുമായി ചേർന്ന് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. 223 സംഭവങ്ങളിലായാണ് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായത്. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായത്. ഏറ്റവും കുറവ് നാശനഷ്ടം ഇടുക്കി ജില്ലയിലാണ് ആകെയുണ്ടായ ഒരു അക്രമ സംഭവത്തിൽ ഏകദേശം 2,000 രൂപയുടെ നാശം ഉണ്ടായി.

ജില്ല തിരിച്ചുളള കണക്ക് ഇപ്രകാരമാണ് ( സംഭവങ്ങളുടെ എണ്ണം, ഏകദേശമൂല്യം എന്ന കണക്കില്‍)

തിരുവനന്തപുരം റൂറല്‍ – 33 ; 11,28,250, രൂപ പത്തനംതിട്ട – 30 ; 8,41,500, ആലപ്പുഴ – 12 ; 3,17,500, ഇടുക്കി – ഒന്ന് ; 2,000, കോട്ടയം – മൂന്ന് ; 45,000, കൊച്ചി സിറ്റി – നാല് ; 45,000, എറണാകുളം റൂറല്‍ – ആറ് ; 2,85,600, തൃശ്ശൂര്‍ സിറ്റി – ഏഴ് ; 2,17,000, തൃശ്ശൂര്‍ റൂറല്‍ – എട്ട് ; 1,46,000, പാലക്കാട് – ആറ് ; 6,91,000, മലപ്പുറം – അഞ്ച് ; 1,52,000, കോഴിക്കോട് സിറ്റി – ഒന്‍പത് ; 1,63,000, കോഴിക്കോട് റൂറല്‍ – അഞ്ച് ; 1,40,000 വയനാട് – 11 ; 2,07,000, കണ്ണൂര്‍ – 12 ; 6,92,000, കാസര്‍ഗോഡ് – 11 ; 6,77,000.

© 2024 Live Kerala News. All Rights Reserved.