ഈ വര്‍ഷത്തെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ അഭിമാനമായി സ്മൃതി മന്ദാന

ദുബായ്: ഐ.സി.സിയുടെ ഈ വര്‍ഷത്തെ വനിതാ ഏകദിന താരമായി സ്മൃതി മന്ദാന. 22-കാരിയായ സ്മൃതി ഈ വര്‍ഷത്തെ ഐ.സി.സിയുടെ വനിതാ ഏകദിന ടീമിലും ട്വന്റി 20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഐ.സി.സി ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 66.90 റണ്‍സ് ശരാശരിയില്‍ 669 റണ്‍സ് സ്മൃതി നേടിയിട്ടുണ്ട്. കൂടാതെ 25 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 622 റണ്‍സും സ്മൃതി അടിച്ചുകൂട്ടി. 130.67 ആണ് സ്മൃതിയുടെ ട്വന്റി 20 സ്ട്രൈക്ക് റേറ്റ്.