മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി

ന്യൂ ഡൽഹി : മുത്തലാഖ് ബില്‍ ലോക്സഭയിൽ പാസായി. 245പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 11 പേർ എതിർത്തു. പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി. സിപിഎമ്മും,എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കേന്ദ്ര സർക്കാർ പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചായിരുന്നു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ശേഷം ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രണ്ടാമതും ബില്‍ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ഒന്നടങ്കം ലോക്സഭയില്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നു. അതിനാൽ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

© 2024 Live Kerala News. All Rights Reserved.