ഖത്തര്‍ ഭരണാധികാരി പക്വതയാര്‍ന്ന നേതൃത്വം കാഴ്ചവക്കുന്നയാളാണെന്ന് ട്രംപ്

ദോഹ : ഖത്തര്‍ മഹത്തായ രാഷ്ട്രമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ ഭരണാധികാരി പക്വതയാര്‍ന്ന നേതൃത്വം കാഴ്ച വാക്കുന്നയാളുമാണെന്നും ട്രംപ് പറഞ്ഞു.

ഖത്തറിലെ അമേരിക്കന്‍ സൈനികരുമായുള്ള വീഡിയോ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് ഖത്തര്‍ നല്‍കി വരുന്ന പിന്തുണ മഹത്തരമാണ്. ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയുടെ ഈയിടെ നടത്തിയ വാഷിംഗ്ടണ്‍ സന്ദര്‍ശനം വിജയകരമായിരുന്നു.

ദോഹയിലെ അമേരിക്കന്‍ സൈനിക താവളം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയിച്ചു വരികയാണെന്നും ട്രംപ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.