കുവൈറ്റ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; അംഗങ്ങളായി നാല് പുതിയ മന്ത്രിമാര്‍

കുവൈറ്റ്സിറ്റി > കുവൈറ്റ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍-മുബാറക് അല്‍-സബയാണ് മന്ത്രിസഭ ഇന്നലെ പുനഃസംഘടിപ്പിച്ചച്ചത്. വിവിധ കുറ്റാരോപണനങ്ങളെ തുടര്‍ന്ന് മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടിവന്ന ഒഴിവിലേക്കാണ് പുതിയ മന്ത്രിമാരുടെ നിയമനം.

അക്കാഡമിഷ്യനും രാഷ്ട്രീയ രംഗത്തെ പുതുമുഖവുമായ ഖാലിദ് അല്‍ ഫാദെലിനാണ് പ്രധാന വകുപ്പായ പെട്രോളിയം വൈദ്യുതി ജല വിഭാഗത്തിന്റെ ചുമതല. മതകാര്യ മുനിസിപ്പാലിറ്റി വകുപ്പിന്റെ ചുമതല രാജ്യത്തെ പ്രധാന ബിദുനി വിഭാഗമായ റഷീദി ഗോത്രത്തില്‍ നിന്നുള്ള ഫഹദ് അല്‍-റഷീദിക്കാണ്. തൊഴില്‍ സാമൂഹ്യകാര്യ മന്ത്രിയായി സാദ് അല്‍-കാറസും സാമ്പത്തികകാര്യ മന്ത്രിയായി മറിയം അല്‍-അകീസുമാണ് നിയമിതരായത്. മന്ത്രിമാരില്‍ നാലുപേരും രാഷ്ട്രീയ രംഗത്ത് പുതുമുഖങ്ങളാണ്.

മന്ത്രിമാരായിരുന്ന ഹിന്ദ് അല്‍-സബീഹ്, ബഹീദ് അല്‍ റഷീദി, ഹോസാം അല്‍ റൗമി, ആദല്‍ അല്‍-ഖൊറാഫി എന്നിവര്‍ രാജി വെച്ച ഒഴിവിലേക്കാണ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റത്. മന്ത്രിസഭയിലെ നിലവിലുണ്ടായിരുന്ന മറ്റു മന്ത്രിമാരുടെ ചുമതലകളിലും ചില മാറ്റങ്ങള്‍ പ്രധാനമന്ത്രി മാറ്റം വരുത്തിയിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.