ഇന്ത്യ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം: രാജ്നാഥ് സിങ്

ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയുടെ 114മത് സ്ഥാപക വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സഹിഷ്ണുത, ലോകത്തിന്റെ മറ്റൊരു കോണിലും കണ്ടെത്താനാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ മതവിശ്വാസികളും ഒരുമിച്ച്‌ സമാധനത്തോടെ കഴിയുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. അതാണ് ഇന്ത്യയെ ശക്തിപ്പെടുത്തുകയും സ്വയംപര്യാപ്തവും സമ്ബന്നമാക്കുകയും ചെയ്യുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച്‌ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച്‌ നസറുദ്ദീന്‍ ഷാ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

© 2024 Live Kerala News. All Rights Reserved.