അമേരിക്ക സിറിയയിൽ നിന്ന്‌ സൈന്യത്തെ പിൻവലിച്ചേക്കുമെന്ന്‌ റിപ്പോർട്ട്‌

വാഷിങ്ടൺ > അമേരിക്ക സിറിയയിൽ നിന്നും പൂർണമായും പിൻവാങ്ങുന്നതായി റിപ്പോർട്ട്‌. യുഎസ്‌ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്‌ അമേരിക്കൻ മാധ്യമങ്ങളാണ്‌ സിറിയയിലെ സൈന്യത്തെയാകെ ഉടൻ പിൻവലിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്‌ ചെയ്‌തത്‌.

തന്റെ കാലാവധിയിൽ അമേരിക്ക സിറിയയിൽ നിലയുറപ്പിച്ചിരുന്നതിന്റെ ഒരോയൊരു കാരണമായ ഐസിസിനെ തങ്ങൾ തോൽപ്പിച്ചതായി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ബുധനാഴ്‌ച രാവിലെ ട്വീറ്റ്‌ ചെയ്‌തിരുന്നു. ഐസിസ്‌ തീവ്രവാദത്തിനെതിരെ യുദ്ധമെന്ന പേരിലായിരുന്നു സിറിയയിൽ അമേരിക്ക അധിനിവേശമാരംഭിച്ചത്‌.

© 2024 Live Kerala News. All Rights Reserved.