ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീയറ്റർ തിരുവനന്തപുരത്ത് !

 

പണ്ട് ഉണ്ടായിരുന്ന എസ്എല്‍ തിയറ്റര്‍ കോംപ്ലക്‌സിലെ അതുല്യ തിയറ്ററാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡി മാക്‌സ് (ഡിജിറ്റല്‍ മാക്‌സിമം) തിയറ്ററായി മാറിയത്.ഇതിനായി, മാനെജ്മെന്റ് 15 കോടി രൂപ ചെലവഴിച്ചു. ഇതോടെ എസ്എല്‍ തിയറ്റര്‍ സമുച്ചയം ഏരീസ് പ്‌ളസ് എസ്എല്‍ സിനിമ എന്ന മള്‍ട്ടിപ്ലക്‌സ് ആയി മാറി.

 

a1

മലയാളികൾക്ക്  അഭിമാനിക്കാൻ തലസ്ഥാന നഗരിയുടെ ഭാഗമായി മറ്റൊരു അത്ഭുതം കൂടി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിൽവർ സ്ക്രീൻ തീയറ്റർ  വരുന്ന തിങ്കളാഴ്ച തിരുവനതപുരത്ത് പ്രവര്ത്തനം ആരംഭിക്കും.  ഫോര്‍ കെ ഇരട്ട പ്രൊജക്ഷന്‍ സംവിധാനമുള്ള  കേരളത്തിലെ അദ്ദ്യത്തെ തീയറ്ററാണിത് .ഹോളിവുഡിലെയും ബോളിവുഡിലെയും കിടിലൻ ചിത്രങ്ങള്‍ ഇനി പതിന്മടങ്ങ് സാങ്കേതികത്തികവോടെ തലസ്ഥാനത്തെ ചലച്ചിത്ര പ്രേമികള്‍ക്കു കാണാം.

പണ്ട്  ഉണ്ടായിരുന്ന എസ്എല്‍ തിയറ്റര്‍ കോംപ്ലക്‌സിലെ അതുല്യ തിയറ്ററാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച  ഡി മാക്‌സ് (ഡിജിറ്റല്‍ മാക്‌സിമം) തിയറ്ററായി മാറിയത്.ഇതിനായി, മാനെജ്മെന്റ് 15 കോടി രൂപ ചെലവഴിച്ചു.ഇതോടെ എസ്എല്‍ തിയറ്റര്‍ സമുച്ചയം  ഏരീസ് പ്‌ളസ് എസ്എല്‍ സിനിമ എന്ന മള്‍ട്ടിപ്ലക്‌സ് ആയി മാറി.   ഇതില്‍ മൂന്നു സ്‌ക്രീനിന്റെ ഉദ്ഘാടനമാണ് അടുത്തയാഴ്ച നടക്കുക. അതുല്യയിലെ പടുകൂറ്റര്‍ സ്‌ക്രീനിന്   72 അടി വീതിയും 30 അടി ഉയരവും ഉണ്ടാകും.

a2

സംവിധായകനായ ബി ഉണ്ണികൃഷ്ണനാണ് തീയറ്ററിന്റെ ഗ്രൂപ്പ് മാനേജിങ്  ഡയറക്ടർ. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ഫോര്‍ കെ പ്രൊജക്ഷന്‍ സംവിധാനമുള്ളതു തിരുച്ചിറപ്പള്ളിയിലെ ഒരു തിയറ്ററില്‍ മാത്രമാണെന്നും അതുല്യയില്‍ രണ്ടു ഫോര്‍ കെ പ്രൊജക്ടറുകളാണുള്ളതെന്നും  അദ്ദേഹം പറഞ്ഞു. വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളോടെയാണ് തീയറ്ററിന്റെ അകം സജ്ജീകരിച്ചിരിക്കുന്നത്.   ഏരീസ് വിസ്മയ മാക്‌സ് സ്റ്റുഡിയോയുടെ  ഉടമസ്ഥരായ ഈ കമ്പനിയുടെ ചെയര്‍മാന്‍ സോഹന്‍ റോയ് ആണ്.

പ്രേക്ഷകര്‍ക്കു കിടന്നു വേണമെങ്കിലും കാണാന്‍ സാധിക്കുന്ന രീതിയിലുള്ള   ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.അത്മോസ് ശബ്ദ സംവിധാനം ,  ലിഫ്റ്റ്‌ , എസ്കലേറ്റർ എന്നിവ പ്രത്യേകതകളാണ്.   പ്രൊജക്ടറുകളിലെ പ്രകാശത്തിന്റെ തോത് 66,000 ലൂമിനന്‍സ് അതുല്യയെ വ്യത്യസ്തമാക്കുന്നു. അതുല്യക്ക് ഒപ്പമുള്ള ആതിര, അശ്വതി തിയറ്ററുകളിലും പുതിയ സില്‍വര്‍ സ്‌ക്രീന്‍, ടു കെ പ്രൊജക്ഷന്‍, ആധുനിക 5.1 ശബ്ദ സംവിധാനം, അത്യാധുനിക സീറ്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സീറ്റിനു പകരം സോഫയാണ് ഇനി ഉണ്ടാകുക.

അതുല്യക്കു ശേഷം, അടുത്ത ഘട്ടത്തിൽ അഞ്ജലി തിയറ്റര്‍ നവീകരിക്കും. തിയറ്റര്‍ കോംപ്ലക്‌സിന്റെ താഴത്തെ നില പൂര്‍ണമായും പാര്‍ക്കിങ്ങിനായി നീക്കിവയ്ക്കുന്നതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഒട്ടേറെ കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാകും.

തിയറ്ററിനെക്കുറിച്ച് സംവിധായകന്‍ ഡോ:ബിജു ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ..

 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പഴയ എസ് എല്‍ തിയറ്റര്‍ സന്ദര്‍ശിച്ചു. ഈ തിയറ്റര്‍ ആധുനിക സംവിധാനങ്ങളോടെ പുതുക്കി പണിയുകയാണു. തിയറ്റര്‍ നവീകരണത്തിനു ചുക്കാന്‍ പിടിക്കുന്ന സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ക്ഷണിച്ചതനുസരിച്ചാണു അവസാന മിനുക്കു പണി നടന്നുകൊണ്ടിരിക്കുന്ന തിയറ്റര്‍ സമുച്ചയം സന്ദര്‍ശിച്ചതു. സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ശശി പരവൂര്‍ എന്നിവരാടൊപ്പം തിയറ്ററിലെ പുതിയ സംവിധാനങ്ങള്‍ കാണുകയും 4 കെ റെസലൂഷനില്‍ അത്യാധുനിക ദ്രിശ്യ വിന്യാസവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ശബ്ദ സാങ്കേതികതയും അനുഭവിച്ചു അറിയുകയും ചെയ്തു. വിദേശ ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രം ലഭ്യമായിരുന്ന ദ്രിശ്യത്തിന്റെയും ശബ്ദത്തിന്റെയും പൂര്‍ണതയോടെ സിനിമ കാണുക എന്ന യഥാര്‍ത്ഥ അനുഭവം വീണ്ടും . മൊത്തം 6 തിയറ്ററുകള്‍. അതില്‍ പ്രധാന തിയറ്ററിലെ എല്ലാ സജ്ജീകരണങ്ങളും വിദേശ രാജ്യങ്ങളിലെ തിയറ്ററുകളുടെ നിലവാരത്തിനൊപ്പം. തിയറ്ററിന്റെ പുറം ചുമരുകളില്‍ സത്യജിത് റായിയും, അരവിന്ദനും അടക്കമുള്ള ചലചിത്ര പ്രതിഭകളുടെ ചിത്രങ്ങള്‍.കൂട്ടത്തിലെ ഏറ്റവും ചെറിയ തിയറ്ററില്‍ ഇരിപ്പിടം 72 ആണു. മലയാളത്തിലെ പല കലാമൂല്യ ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിനായി തിയറ്ററുകള്‍ ലഭിക്കാത്ത സമകാലിക സാഹചര്യത്തില്‍ ഈ ചെറിയ തിയറ്റര്‍ അത്തരം സിനിമകളുടെ പ്രദര്‍ശനത്തിനായി മുന്‍ ഗണന നല്‍കുവാന്‍ ശ്രമിക്കണം എന്ന ഞങ്ങളുടെ അഭിപ്രായത്തിനു ഉണ്ണിയേട്ടന്‍ പറഞ്ഞ മറുപടി ഇങ്ങനെ. ഈ ചെറിയ തിയറ്ററിലും ഞങ്ങള്‍ ദ്രിശ്യ ശബ്ദ സാങ്കേതികത മറ്റു 5 തിയറ്ററുകളിലുമുള്ളതു പോലെ തന്നെയാണു ഒരുക്കിയിട്ടുള്ളതു. ഈ ചെറിയ തിയറ്ററില്‍ നിന്നും ഉള്ള ലാഭം ഉപേക്ഷിക്കാനും ഞങ്ങള്‍ തയ്യാറാണു. ഈ സ്‌ക്രീന്‍ കലാമൂല്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു ആയിരിക്കും മുന്‍ ഗണന നല്‍കുന്നതു. അത്തരം സിനിമകള്‍ റിലീസ് ചെയ്യുന്നതിനുള്ള ഒരു സ്ഥിരം തിയറ്റര്‍ ആയി ഇതു മാറ്റും. നമ്മുടെ സര്‍ക്കാര്‍ തിയറ്ററുകള്‍ പോലും ഇതേവെരെ ചെയ്യാത്ത കാര്യമാണു കലാമൂല്യ സിനിമകള്‍ക്കായി സ്ഥിരമായി ഒരു ചെറിയ സ്‌ക്രീന്‍ ഒരു സ്ഥലത്തെങ്കിലും മാറ്റി വെക്കുക എന്നതു. ഇങ്ങനെ ഒരു കാഴ്ചപ്പാടു കൈക്കൊണ്ടതിലും ലോകോത്തരമായ സാങ്കേതിക തികവോടെ സിനിമ അനുഭവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു കേരളത്തില്‍ തുടക്കം കുറിക്കുന്നതിലും നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഉണ്ണിയേട്ടനും, ജോയി അണ്ണനും, സോഹന്‍ റോയിക്കും, നിങ്ങളൊടൊപ്പമുള്ള എല്ലാ സാങ്കേതിക പ്രവര്‍തകര്‍ക്കും അഭിനന്ദനങ്ങള്‍..

 

© 2024 Live Kerala News. All Rights Reserved.