സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ജനാധിപത്യ രീതിയില്‍ പുന:സ്ഥാപിക്കും: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: 2018 ലെ കേരള സ്പോര്‍ട്സ് ഭേദഗതി ബില്‍ നിയമ സഭ പാസാക്കി. കായിക മേഘലയിലെ പ്രതിഭകളെ വളര്‍ത്തിയെടുക്കാനും കായിക അവബോധം ജനങ്ങളില്‍ സൃഷ്ടിച്ചെടുക്കാനും ഈ കായിക വിനോദത്തെ വികസിപ്പിക്കുക എന്നുള്ളതാണ് ഈ നയത്തിന്റെ ലക്‌ഷ്യമെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

ഇതിലൂടെ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ജനാധിപത്യ രീതിയില്‍ പുന:സ്ഥാപിക്കും. കായിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പല്‍, സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. ഈ നിയമത്തിലൂടെ കായിക മേഖലയുടെ സമഗ്ര വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.