കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവി

തുടർച്ചയായി തുടർന്നിരുന്ന സമനിലയും കൈവിട്ട് കേരള ബ്ലാസ്​റ്റേഴ്​സിന്​ സ്വന്തം തട്ടകത്തിൽ തോൽവി. സീസണിൽ ബ്ലാസ്​റ്റേഴ്​സിനും താഴെയുള്ള പുണെ സിറ്റിക്കു​ മുന്നിലാണ്​ 1 – 0 ന്റെ തോൽവി. മാഴ്​സലീന്യോ പൂനെക്കായി വിജയ ഗോൾ നേടിയത്. സീസണിലെ നാലാം തോൽവിയുമായി ബ്ലാസ്​റ്റേഴ്​സിന്റെ പ്ലേയ്‌ ഒാഫ്​ സ്വപ്​നങ്ങൾ ഏതാണ്ട്​ അസ്​തമിച്ചുകഴിഞ്ഞു.

കളിയുടെ 20ാം മിനിറ്റിൽ മലയാളി താരം ആഷിഖ്​ കുരുണിയനൊപ്പം നടത്തിയ മനോഹര മുന്നേറ്റത്തിനൊടുവിൽ മാഴ്​സലീന്യോയുടെ ബൂട്ടിൽ നിന്നായിരുന്നു പുണെയുടെ വിജയഗോൾ. മറുപടിക്കായി അവസാന മിനിറ്റുവരെ പലമാറ്റങ്ങൾ വരുത്തി പൊരുതിയെങ്കിലും ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല. രണ്ടാം ജയത്തോടെ പുണെ ഒമ്പതിൽനിന്ന്​ എ​ട്ടിലേക്ക്​ കയറി.

© 2024 Live Kerala News. All Rights Reserved.