വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനം

തിരുവനന്തപുരം : വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന്് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 10, 11, 12 തീയതികളിലായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.

തീരുമാനപ്രകാരം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പാണു മുഖ്യസംഘാടനം. മാത്രമല്ല, പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇതിനുപുറമെ, 1989 ഐഎഎസ് ബാച്ചിലെ മനോജ് ജോഷി, ഡോ. ദേവേന്ദ്രകുമാര്‍ സിങ്, രാജേഷ്‌കുമാര്‍ സിങ് (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എഡ്വിന്‍ കല്‍ഭൂഷണ്‍ മാജി (കേന്ദ്ര ഡെപ്യൂട്ടേഷന്‍) എന്നിവര്‍ക്കു ചീഫ് സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനു പരിശോധനാ സമിതി ശുപാര്‍ശ ചെയ്ത പാനല്‍ അംഗീകരിച്ചിരിക്കുന്നതും മറ്റു തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

© 2024 Live Kerala News. All Rights Reserved.