ഒപെക് പിന്മാറ്റം; നിലവിലെ രാഷ്ട്രീയ അന്തരീക്ഷവുമായി ബന്ധമില്ലെന്ന് ഖത്തര്‍

ഖത്തര്‍ : ഒപെക് രാഷ്ട്രങ്ങളുടെ കൂട്ടായ്മായില്‍ നിന്ന് ഇറങ്ങി വരാന്‍ തീരുമാനിച്ചതിനു പിന്നില്‍ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുമായി യാതൊരു ബന്ധവുമില്ലന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ബിന്‍ ശരീദാ അല്‍ കഅബി.

ഒപെക് വിടാനുള്ള ഖത്തറിന്റെ തീരുമാനം തികച്ചും സാങ്കേതികം മാത്രമാണ്. ഇതിനു ഒപെകില്‍ നിര്‍ണായക സ്വാധീനമുള്ള സൗദിയുടെ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലന്നും അദ്ദേഹം അറിയിച്ചു.

എണ്ണക്ക് ബാരലിന് എഴുപതു ഡോളറിനു താഴെയുള്ള ഏതൊരു വില നിര്‍ണയവും ഖത്തറിന്റെ ആഗോള നിക്ഷേപങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കും , ചില വന്‍ ശക്തികള്‍ക്ക് വേണ്ടി ഇക്കാര്യത്തില്‍ ഖത്തറിന് നഷ്ടം സഹിക്കാനാവില്ലെന്നും അല്‍ കഅബി വ്യക്തമാക്കി.

© 2023 Live Kerala News. All Rights Reserved.