ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഗം​ഭീ​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത ദി​വ​സം ഫി​റോ​സ് ഷാ ​കോ​ട്ല​യി​ല്‍ ന​ട​ക്കു​ന്ന ആ​ന്ധ്ര​യ്ക്കെ​തി​രാ​യ ര​ഞ്ജി മ​ത്സ​രം ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാ​യി 58 ടെസ്റ്റുകളില്‍ നിന്നായി 4152 റണ്‍സുക‍ള്‍ അടിച്ചുകൂട്ടിയുട്ടുണ്ട്. 147 ഏകദിനങ്ങളും 37ട്വന്റി​ 20കളും 58 ടെസ്റ്റുകളിലുമായി 10,​324 റണ്‍സ് ആണ് ഗംഭീറിന്റെ ആകെ സമ്ബാദ്യം. ര​ണ്ടു ലോ​ക​ക​പ്പു​ക​ള്‍ നേ​ടി​യ ടീ​മി​ല്‍ ഗം​ഭീ​ര്‍ അം​ഗ​മാ​യി​രു​ന്നു- 2007-ല്‍ ​ട്വ​ന്‍റി 20 ലോ​ക​ക​പ്പും 2011-ല്‍ ​ഏ​ക​ദി​ന ലോ​ക​ക​പ്പും. 154 ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 4217 റ​ണ്‍​സും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഡ​ല്‍​ഹി ഡെ​യ​ര്‍ ഡെ​വി​ള്‍​ഡ് ടീ​മി​ല്‍​നി​ന്ന് ഗം​ഭീ​റി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

2003 ല്‍ ബംഗ്ളാദേശിനെതിരെ നടന്ന ടി.വി.എസ്. കപ്പിലാണ് ഗംഭീ‌ര്‍ ഏകദിനത്തിക്കുള്ള അരങ്ങേറ്റം കുറിച്ചത്. എെ.പി.എല്ലില്‍ കൊല്‍ക്കത്ത നെെറ്റ് റെെഡേ‌ര്‍സ് താരമായിരുന്ന ഗംഭീര്‍ ടീമിനെ 2012 ലും 2014 ലും ചാമ്ബ്യമാരാക്കിയിട്ടുണ്ട്. അവസാന രാ‌ജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത് 2016 ല്‍ ഇംഗ്ലണ്ടിനെതിരെയാണ്. 14 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷമാണ് വിരമിക്കല്‍ തീരുമാനം. എെ.സി.സിയുടെ പ്ലെയര്‍ഒാഫ് ഇയര്‍ പുരസ്കാരം കരസ്ഥമാക്കിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.