പ്രളയ സഹായം: കേ​ര​ള​ത്തി​ന് 2500 കോടി കൂടി അ​​നു​​വ​​ദി​​ച്ചു….

പ്ര​​ള​​യം ദു​​ര​​ന്തം വി​​ത​​ച്ച്​ മൂ​​ന്നു​ മാ​​സ​​ത്തി​​നു​ ശേ​​ഷം ദു​​രി​​താ​​ശ്വാ​​സ​​ത്തി​​നും പു​​ന​​ര​​ധി​​വാ​​സ​​ത്തി​നും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ കേ​​ര​​ള​​ത്തി​​ന്​ 2500 കോ​​ടി രൂ​​പ​​യു​​ടെ സ​​ഹാ​​യം​കൂ​​ടി അ​​നു​​വ​​ദി​​ച്ചു. നേ​​ര​​ത്തേ അ​​നു​​വ​​ദി​​ച്ച 600 കോ​​ടി രൂ​​പ സ​​ഹാ​​യ​​ത്തി​​നു​ പു​​റ​​മെ​​യാ​​ണി​​ത്.>എ​​ക്യ​​രാ​​ഷ്​​​ട്ര സ​​ഭ ഏ​​ജ​​ൻ​​സി​​ക​​ൾ ന​​ട​​ത്തി​​യ പ​​ഠ​​നം അ​​നു​​സ​​രി​​ച്ച്​​ 26, 718 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്​​​ടം കേ​​ര​​ള​​ത്തി​​നു​​ണ്ട്. ​പു​​ന​​ർ​നി​​ർ​​മാ​​ണ​​ത്തി​​ന്​ 31,000 കോ​​ടി രൂ​​പ ചെ​​ല​​വു​വ​​രു​​മെ​​ന്ന്​ ക​​ണ​​ക്കാ​​ക്കി​​യ കേ​​ര​​ള സ​​ർ​​ക്കാ​​ർ അ​​തി​​ൽ 4800 കോ​​ടി രൂ​​പ​​യാ​​ണ് കേ​​​ന്ദ്ര സ​​ഹാ​​യ​​മാ​​യി ആ​​ദ്യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, പ​​കു​​തി​​യോ​​ളം ന​​ൽ​​കാ​​നാണ്​ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ്​ ഗൗ​​ബ അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി​ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്.സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​നം കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്​​​നാ​​ഥ്​ സി​ങ്​​ അ​​ധ്യ​​ക്ഷ​​നും ധ​​ന​​മ​​ന്ത്രി അ​​രു​​ൺ​ ജെ​​യ്​​​റ്റ്​​​ലി, കൃ​​ഷി മ​​ന്ത്രി രാ​​ധാ​​മോ​​ഹ​​ൻ സി​ങ്​​ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളു​​മാ​​യ​ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യാ​​ണ്​ അ​​ന്തി​​മ​​മാ​​യി
പ്ര​​ഖ്യാ​​പി​​ക്കു​​ക.

© 2024 Live Kerala News. All Rights Reserved.