മി​താ​ലി രാ​ജു​മാ​യു​ള്ള വിവാദം: ര​മേ​ഷ് പ​വാ​റിന് തിരിച്ചടി

മും​ബൈ: മി​താ​ലി രാ​ജു​മാ​യു​ള്ള വിവാദം മൂലം വ​നി​താ ടീം ​പ​രി​ശീ​ല​ക​ന്‍ ര​മേ​ഷ് പ​വാ​റി​ന്‍റെ ജോലി തെറിച്ചു. പ​വാ​റി​ന്‍റെ ക​രാ​ര്‍ തു​ട​രേ​ണ്ട​തി​ല്ലെന്ന തീരുമാനത്തിന്റെ പുറത്ത് പ​ക​ര​ക്കാ​ര​നെ തേ​ടി ബോ​ര്‍​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​ള്ളി​യാ​ഴ്ച വ​രെ​യാ​യി​രു​ന്നു വ​നി​താ പ​രി​ശീ​ല​ക​നാ​യി പ​വാ​റു​മാ​യു​ള്ള ക​രാ​ര്‍. ഇ​ത് ദീ​ര്‍​ഘി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീരുമാനം.

ട്വ​ന്‍റി 20 വ​നി​താ ലോ​ക​ക​പ്പ് സെ​മി​യി​ല്‍ നി​ന്നും മി​താ​ലി​യെ ഒ​ഴി​വാ​ക്കി​യതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ​വാ​റും കോ​ച്ചിം​ഗ് സ്റ്റാ​ഫ് ഡ​യാ​ന എ​ഡു​ല്‍​ജി​യും ത​ന്നെ അ​പ​മാ​നി​ക്കു​ക​യും ക​രി​യ​ര്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​മെ​ന്നു​മാ​യി​രു​ന്നു മി​താ​ലി​ ആരോപിച്ചത്. എ​ന്നാ​ല്‍ ഓ​പ്പ​ണ​റാ​യി ഇ​റ​ക്കാ​ന്‍ മി​താ​ലി രാ​ജ് രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​യി​രു​ന്നു ര​മേ​ഷ് പ​വാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

© 2023 Live Kerala News. All Rights Reserved.