ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി ചെന്നെയിന്‍ എഫ്സി. ഗോളൊന്നും നേടാനാവാതെ ഇരുകൂട്ടരും മടങ്ങി. ബ്ലാസ്റ്റേഴ്‌സിന്റ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍. എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്.സി.
വന്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങിയത്. നായകന്‍ സന്തേഷ് ജിങ്കാന് ആദ്യ ഇലവനില്‍ ഇടംപിടിക്കാനായില്ല. അനസ് എടത്തൊടികയാണ് പ്രതിരോധനിരയിലെത്തിയത്.
കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന കെ.പ്രശാന്ത്, ലെന്‍ ഡുംഗല്‍ എന്നിവരെയും പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റിയപ്പോള്‍ മുഹമ്മദ് റാക്കിപ്, സക്കീര്‍ മുണ്ടംപാറ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.