ഖഷോഗി വധം: തുർക്കിയിലെ വീട്ടിൽ പരിശോധന

ഇസ‌്താംബുൾ > മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണസംഘം തുർക്കിയിലെ യലോവ പ്രവിശ്യയിലെ ഒരു വീട്ടിൽ തെരച്ചിൽ നടത്തി. ആരുടെ വീട്ടിലാണ‌് തെരച്ചിൽ നടത്തിയതെന്ന‌് സംഘം വെളിപ്പെടുത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി തുർക്കിയിലെ സൗദി കോൺസുലേറ്റിലും കോൺസുൽ ജനറലിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. യലോവയിലെ വനപ്രദേശങ്ങളിലും തെരച്ചിൽ നടത്തി

© 2023 Live Kerala News. All Rights Reserved.