മൂന്നാം ട്വന്റി‐20: ആറ‌് വിക്കറ്റിന‌് ഇന്ത്യ ഓസീസിനെ കീഴടക്കി

സിഡ‌്നി > മഴ മാറി, മാനം തെളിഞ്ഞപ്പോൾ ഓസ‌്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യജയം പിറന്നു. ട്വന്റി–-20 പരമ്പരയിലെ അവസാനമത്സരത്തിൽ ആറ‌് വിക്കറ്റിന‌് ഇന്ത്യ ഓസീസിനെ കീഴടക്കി. മഴ ആേവശം കുറച്ച പരമ്പരയിൽ ജയത്തോടെ 1–-1ന‌് ഒപ്പമെത്താനും ഇന്ത്യക്ക‌് കഴിഞ്ഞു. ആദ്യമത്സരം മഴനിയമപ്രകാരം ഇന്ത്യ ഒാസീസിനോട‌് തോറ്റു. രണ്ടാമത്തെ കളി മഴകാരണം മുടങ്ങി. മഴ മാറിനിന്ന അവസാനമത്സരത്തിൽ പന്തുകൊണ്ടും ബാറ്റ‌ുകൊണ്ടും ഇന്ത്യ തിളങ്ങി; ജയവും വന്നു. ഇനി ഇന്ത്യക്ക‌് ടെസ‌്റ്റ‌് പരമ്പരയ‌്ക്കൊരുങ്ങാം.
സിഡ‌്നിയിൽ ഓസീസ‌് 165 റൺ ലക്ഷ്യമാണ‌് കുറിച്ചത‌്. ലക്ഷ്യത്തിലേക്ക‌് തുടക്കം കസറിയ ഇന്ത്യക്ക‌് ഇടയ‌്ക്ക‌് പതർച്ചയുണ്ടായി. ആ പതർച്ചയെ ക്യാപ‌്റ്റൻ കോഹ‌്‌ലി അകറ്റി. ഒടുവിൽ രണ്ട‌ു പന്ത‌് ശേഷിക്കെ വിജയറൺ പിറന്നു. ആൻഡ്രൂ ടൈയെ തുടർച്ചയായ രണ്ട‌ു ബൗണ്ടറികൾ പറത്തി കോഹ‌്‌ലി പരമ്പരയിലെ ആദ്യജയം ഇന്ത്യക്ക‌് നൽകി. 41 പന്തിൽ 61 റണ്ണാണ‌് കോഹ‌്‌ലിക്ക‌്. ദിനേശ‌് കാർത്തിക‌് (18 പന്തിൽ 22*) കൂട്ടുനിന്നു. ശിഖർ ധവാൻ (22 പന്തിൽ 41), രോഹിത‌് ശർമ (16 പന്തിൽ 23) എന്നിവർ നൽകിയ ഉശിരൻ തുടക്കമാണ‌് ഇന്ത്യയെ തുണച്ചത‌്. ഓസീസിന്റെ നാല‌് വിക്കറ്റെടുത്ത ക്രുണാൾ പാണ്ഡ്യയാണ‌് കളിയിലെ താരം. പരമ്പരയിൽ മികച്ച ബാറ്റിങ‌് പ്രകടനം നടത്തിയ ധവാൻ മാൻ ഓഫ‌് ദി സീരീസ‌് ബഹുമതി സ്വന്തമാക്കി.

© 2024 Live Kerala News. All Rights Reserved.