രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയെന്ന് സൂചന ;ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു

ന്യൂഡല്‍ഹി ; ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ഒപ്പം നല്‍കിയിട്ടുണ്ട്.

ഇന്ത്യ-പാക് അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ഡല്‍ഹി പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. മൈല്‍ക്കുറ്റിയില്‍ ഡല്‍ഹിയിലേക്ക് 360 കിലോമീറ്റര്‍, ഫിറോസ്പൂര്‍ ഒമ്പത് കിലോമീറ്റര്‍ എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.

ഇന്ത്യയിലെ പഞ്ചാബിനോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തി പ്രദേശമാണ് ഫിറോസ്പൂര്‍. ആറോ ഏഴോ ജയ്‌ഷെ ഭീകരര്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിലക്ഷ്യമാക്കി നീങ്ങുന്നതായുള്ള മുന്നറിയിപ്പ് കഴിഞ്ഞ ആഴ്ച പഞ്ചാബ് പൊലീസ് നല്‍കിയിരുന്നു.

ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാനായി തയ്യാറായി നില്‍ക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

© 2023 Live Kerala News. All Rights Reserved.