പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരായ പോരാട്ടം; ബിസിസിഐക്ക് ജയം

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരാട്ടത്തില്‍ ബിസിസിഐക്കു ജയം. ഇന്ത്യ- പാക് പരമ്പര നടക്കാത്തതിന് കാരണം ബിസിസിഐയുടെ നിഷേധാത്മക നിലപാടാണെന്നും ഇതിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പാക് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് ഐസിസി തര്‍ക്കപരിഹാര സമിതി അപ്പീല്‍ തള്ളുകയായിരുന്നു.

2014ല്‍ ഇരു ബോര്‍ഡുകളും തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയിലുള്ള എട്ടു വര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ പരമ്പരകള്‍ നടന്നില്ല. തുടര്‍ന്ന് 2014ലും 2015ലും നടക്കേണ്ടിയിരുന്ന പരമ്പരകളുടെ നഷ്ടപരിഹാരത്തുക ഇനത്തില്‍ 63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പാക് ബോര്‍ഡിന്റെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.