ശബരിമല സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം

ശബരിമല: ശബരിമല സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം. വാവര് നടയ്ക്ക് മുന്നിലാണ് പത്തിലേറെ വരുന്ന ഭക്തര്‍ നാമജപം നടത്തിയത്. സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇവരെ ഇവിടെ നിന്നും നീക്കി.

എന്നാല്‍, പോലീസ് തങ്ങളെ അവിടെ നിന്നും മലിനമായ സ്ഥലത്ത് എത്തിച്ച്‌, ഇവിടെ നിന്ന് ശരണം വിളിക്കാനാണ് പറഞ്ഞതെന്നും തങ്ങള്‍ നാമജപം അവസാനിപ്പിച്ചെന്നും ഭക്തര്‍ പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ച്‌ സംഘം ചേര്‍ന്നതിനാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 69 പേരെ കോടതി ഇന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, ശബരിമലയിലും നിലയ്ക്കലും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

© 2023 Live Kerala News. All Rights Reserved.