ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​റ​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രെ നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ന്പ​യി​ലേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ക്കും.

അതേസമയം, ന​ട തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു​മാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി, എ​സ്പി​മാ​ര്‍ എ​ന്നി​വ​രു​മാ​യി സു​ര​ക്ഷാ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും സു​ര​ക്ഷാ ചു​മ​ത​ല ഐ​ജി​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

© 2024 Live Kerala News. All Rights Reserved.