ശബരിമല യുവതീ പ്രവേശനം; പുനഃപരിശാധന ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ല്‍ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ സ്ത്രീ​ക​ള്‍ക്കും പ്ര​വേ​ശ​നം ന​ല്‍കി​യ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉ​ച്ച​ക്ക്​ ശേ​ഷം മൂ​ന്നി​ന് ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​​ അ​ട​ച്ചി​ട്ട ചേം​ബ​റി​ൽ ഹർജികൾ പ​രി​ഗ​ണി​ക്കും. 49 പു​നഃ​പ​രി​ശോ​ധ​ന ഹ​ർജി​ക​ളി​ൽ അ​ഭി​ഭാ​ഷ​ക​രും ക​ക്ഷി​ക​ളു​മി​ല്ലാ​തെ പ​തി​വ്​ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളെ​ന്ന​പോ​ലെ​യാ​ണ്​ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ തീ​ർ​പ്പു​ക​ൽ​പി​ക്കു​ക.

പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായാണ് 49 ഹർജികൾ. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികൾ. കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികൾ ആവശ്യപ്പെടുന്നു.

റി​ട്ട്​ ഹ​ർ​ജി​ക​ൾ തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ് ദീ​പ​ക്​ മി​ശ്ര​ക്ക്​ പ​ക​ര​മാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി ബെ​ഞ്ചിന്റെ ഭാ​ഗ​മാ​യ​ത്. ജ​സ്​​റ്റി​സു​മാ​രാ​യ രോ​ഹി​ങ്​​ട​ൺ ഫാ​ലി ന​രി​മാ​ൻ, എ.​എം ഖ​ൻ​വി​ൽ​ക​ർ, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ബെ​ഞ്ചി​ലു​ണ്ടാ​കു​ക. സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​േ​ശാ​ധ​ന ഹ​ർ​ജി​ക​ളെ​ല്ലാം ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​​ന്റെ ഭൂ​രി​പ​ക്ഷ വി​ധി​ക്കെ​തി​​രും ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര​യു​ടെ ന്യൂ​ന​പ​ക്ഷ വി​ധി​ക്ക്​ അ​നു​കൂ​ല​വു​മാ​ണ്. ഹ​ർ​ജി​ക്കാ​ർ​ക്ക്​ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ഇ​ല്ലാ​തി​രു​ന്ന​ത്​ കോ​ട​തി ഗൗ​നി​ച്ചി​ല്ലെ​ന്നും ഹ​ർ​ജി​ക​ളി​ലു​ണ്ട്.

ഭരണഘടന ബെഞ്ചിന‍്റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളിൽ പറയുന്നുണ്ട്.

പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. റിട്ട ഹര്‍ജിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഈ ഹര്‍ജികൾ നിലനിൽക്കുമോ എന്നതാകും ആദ്യം കോടതി പരിശോധിക്കുക. ഉച്ചക്ക് ശേഷം പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ റിട്ട് ഹര്‍ജികളുടെ പ്രസക്തിയും കോടതിയും ചോദ്യം ചെയ്തേക്കാം. മണ്ഡലകാലത്തിന് മുമ്പ് ശബരിമലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികൾ.

© 2024 Live Kerala News. All Rights Reserved.