‘ഗജ’ യെത്തുന്നു; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കരൈക്കലിനും കുഡലൂരിനും ഇടയ്ക്ക് ഈ മാസം 14 ന് അര്‍ദ്ധരാത്രിയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ‘ഗജ’ എന്ന് ഈ ന്യൂനമര്‍ദ്ദത്തിന് പേരിട്ടിരിക്കുന്നത് ശ്രീലങ്കയാണ്.

ഗജ 100 കിലോ മീറ്റര്‍ വേഗതയില്‍ കനത്ത മഴയോടൊപ്പം വീശുമെന്നാണ് കാലാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്ത്പോകരുതെന്ന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുണ്ട്.

© 2024 Live Kerala News. All Rights Reserved.