ശബരിമലയിൽ പോകുന്ന വാഹനങ്ങൾക്ക് ഇനി പോലീസ് പാസ് നിർബന്ധം

ശബരിമലയിൽ പോകുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കി പോലീസ്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം.എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകുമെന്നും, പാസ്സില്ലാത്ത വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

© 2024 Live Kerala News. All Rights Reserved.