ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പരിശീലകനായി മുഹമ്മദ് കൈഫ് എത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമില്‍ പരിശീലക വേഷത്തില്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും. മുഖ്യ പരിശീലകന്‍ ഓസിസ് ഇതിഹാസം റിക്കി പോണ്ടിങിന് കീഴില്‍ സഹപരിശീലകനായാകും കൈഫ് എത്തുന്നത്.

ടീം മാനേജ്‌മെന്റിന്റെ പിന്തുണയോടെ യുവതാരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൈഫ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ലയന്‍സിന്റെ സഹപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് കൈഫ്.

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് സാധിച്ചിട്ടില്ല. ഇതിന്റെ ഭാഗമായാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീള്‍ഡറും പരിചയ സമ്പന്നനുമായ കൈഫിനെ അവര്‍ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.