ന്യൂനമർദം; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: തായ്‌ലന്‍ഡിനു സമീപം ശക്തിപ്രാപിച്ച ന്യൂനമർദം മൂലം ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് ആന്‍ഡമാന്‍ കടലിലും നാളെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് നിർദേശം നൽകി.

© 2024 Live Kerala News. All Rights Reserved.