കാണ്ട്ല പോർട്ട് ട്രസ്റ്റിൽ (ദീൻദയാൽ പോർട് ട്രസ്റ്റ്) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ, ഡിപ്ലോമ, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 225 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസ് ഐടിഐക്കാർക്ക് അപേക്ഷിക്കാം. ഫിറ്റർ, ഡ്രോട്സ്മാൻ,(സിവിൽ), മെക്കാനിക് ഡീസൽ, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വയർമാൻ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക് വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. ഡിപ്ലോമ അപ്രന്റിസ് യോഗ്യത അതത് വിഷയത്തിൽ റെഗുലർ എൻജിനിയറിങ് ഡിപ്ലോമ. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ അതത് വിഷയത്തിൽ ഡിപ്ലോമയുള്ളവരും ഇലക്ട്രോണിക്സിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഡിഗ്രി എൻജിനിയറിങ് അപ്രന്റിസ് യോഗ്യത അതത് വിഷയത്തിൽ റെഗുലർ എൻജിനിയറിങ് ബിരുദം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഐടി വിഭാഗങ്ങളിലാണ് ഒഴിവ്. പ്രായം 28 കവിയരുത്. www.deendayalport.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 26.