ഇറാനില്‍ നിന്ന്‍ എണ്ണ ഇറക്കുമതിക്ക് ഇളവ് അനുവദിച്ച്‌ യു എസ്

വാഷിങ്ടണ്‍: എട്ടു രാജ്യങ്ങള്‍ക്കു ഇറാനില്‍ നിന്നു എണ്ണ ഇറക്കുമതി അനുവദിച്ച്‌ യുഎസ്. ഇറാനെതിരെ യുഎസിന്റെ ഉപരോധം നിലനില്‍ക്കെയാണ് ഈ നടപടി. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഗ്രീസ്, തായ്‌വാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോപെയോ ആണ് പ്രഖ്യാപനം നടത്തിയത്.

യുഎന്നുമായുള്ള സംയുക്ത കര്‍മ്മപദ്ധതിയില്‍ നിന്ന് ഇറാന്‍ ഏകപക്ഷീയമായി പിന്‍മാറിയ പശ്ചാത്തലത്തിലാണ് യുഎസ് ഇറാനുമേല്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. യുഎസിന്റെ നടപടിയെ എതിര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ തങ്ങളുടെ കമ്ബനികള്‍ക്ക് ഇറാനുമായുള്ള ബന്ധത്തിന് സംരക്ഷണം ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.