ഷാരൂഖ് ഖാന്റെ വീടിന് മുന്നില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു…

മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന് മുമ്പില്‍ ജന്മ ദിനത്തില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. സലീമും ഷാരൂഖിനെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറോളം കാത്തുനിന്നിട്ടും ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല. ഇതില്‍ മനം നൊന്താണ് സലീം കടും കൈ ചെയ്തതെന്ന് ബാന്ദ്ര സ്റ്റേഷന്‍ എസ്.ഐ. അറിയിച്ചു.സലീമിനെ ഉടന്‍ തന്നെ സമീപത്തു നിന്നവര്‍ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവ് സുഖപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.