ചാമ്പ്യന്‍സ് ലീഗ് മത്സരം; ടീമില്‍ ഇടം നേടി ലയണല്‍ മെസ്സിയും

ഇന്റര്‍ മിലാനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനുള്ള ടീമില്‍ ഇടം നേടി ലയണല്‍ മെസ്സി. നേരത്തെ സെവിയ്യക്കെതിരെ പരുക്കേറ്റ മെസ്സി മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാല്‍ രണ്ട് ആഴ്ച കൊണ്ട് തന്നെ പരുക്ക് മാറി മെസ്സി പരിശീലനം ആരംഭിച്ചതോടെയാണ് ഇന്റര്‍ മിലാനെതിരെയുള്ള മത്സരത്തിനുള്ള ടീമില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചത്.

നാളെയാണ് ഗ്രൂപ്പ് ബി ഇയിലെ ഇന്റര്‍ മിലാനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം. ഇതിനുള്ള 22 അംഗ ടീമിനെയാണ് ബാഴ്സലോണ പ്രഖ്യാപിച്ചത്. മെസ്സി മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടാവില്ലെന്നാണ് സൂചനകള്‍.