ജമ്മുവിൽ ബിജെപി നേതാവും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു

ജമ്മു കാശ്‌മീർ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹറും സഹോദരനും വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വറിൽ വൈകിട്ട് എട്ടോടെയാണു സംഭവം. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഭീകരരാണോ ക്രിമിനലുകളാണോ അക്രമത്തിനു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. വെടിയേറ്റയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.