പാരീസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് ടെന്നീസ് താരം നദാല്‍ പിന്മാറി

പാരീസ്: സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ പാരീസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പിന്മാറി. ബുധനാഴ്ച ഫെര്‍ണാഡോ വെര്‍ഡാസ്‌കോയുമായി ഏറ്റുമുട്ടുന്നതിന് മുന്‍പാണ് പിന്മാറ്റം അറിയിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് നദാല്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്. ഇതോടെ ലോക ഒന്നാം നമ്പര്‍ പദവി നദാലിന് നഷ്ടമാകും. സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ആയിരിക്കും പുതിയ റാങ്കിങ്ങില്‍ ഒന്നാമതെത്തുക.

പരിക്ക് ഗുരുതരമാകാതിരിക്കാന്‍ ഡോക്ടര്‍മാരാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറാന്‍ നിര്‍ദ്ദേശിച്ചതെന്ന് നദാല്‍ പറഞ്ഞു. നേരത്തെ യുഎസ് ഓപ്പണ്‍ സെമി ഫൈനലിനിടെ നദാലിന് പരിക്കേറ്റിരുന്നു. ഇതിനുശേഷം പാരീസ് മാസ്റ്റേഴ്സിലൂടെ തിരിച്ചുവരാനിരിക്കെയാണ് മറ്റൊരു പരിക്ക് അലട്ടുന്നത്.