ശ്രീലങ്കയിലെ പ്രതിസന്ധി പരിഹരിക്കണം: യുഎൻ

കൊളംബോ
രാഷ‌്ട്രീയ അനിശ്ചിതാവസ്ഥ ശ്രീലങ്കയിലെ പ്രശ‌്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ‌്ട്ര സംഘടനയുടെ പ്രത്യേക ദൂതൻ ശ്രീലങ്കൻ പ്രസിഡന്റ‌് മൈത്രിപാല സിരിസേനയെ കണ്ടു.
ശ്രീലങ്കയിലെ നിലവിലെ സാഹചര്യത്തിൽ ഐക്യരാഷ‌്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ‌് ആശങ്ക രേഖപ്പെടുത്തിയതിന‌് പിന്നാലെയാണ‌് ഐക്യരാഷ‌്ട്ര സംഘടനയുടെ റസിഡന്റ‌് കോ ഓർഡിനേറ്റർ ഹന സിംഗർ സിരിസേനയുമായി കൂടിക്കാഴ‌്ച നടത്തിയത‌്. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുമെന്ന‌് സിരിസേന ഉറപ്പുനൽകി.

ശ്രീലങ്കയ‌്ക്ക‌് എല്ലാവിധ സഹായവും നൽകാൻ ഐക്യരാഷ‌്ട്ര സംഘടന തയ്യാറാണെന്ന‌് ഹന സിംഗർ പറഞ്ഞു. തുടർന്ന‌് അവർ സ‌്പീക്കർ കരു ജയസൂര്യയെയും സന്ദർശിച്ചു. രജപക‌്സെ അനുയായികളുടെ നേതൃത്വത്തിൽ മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുംനേരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച‌് രാജ്യത്ത‌് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മാധ്യമപ്രവർത്തകരുടെ സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം രജപക‌്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ‌്ത ഉടനെ അദ്ദേഹത്തിന്റെ അനുയായികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാധ്യമസ്ഥാപനങ്ങൾക്കുേനേരെ വൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.