ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേതെന്നു സംശയം

 

സെന്റ് ഡെനിസ് (റീയൂണിയന്‍ ഐലന്‍ഡ്‌സ്): ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാന അവശിഷ്ടങ്ങള്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെതെന്നു സംശയം. എംഎച്ച് 370 എന്ന ബോയിങ് 777 വിമാനത്തിനോടു സാമ്യമുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്‌ലാപ്പെറോണ്‍ എന്ന ഉപകരണം അവശിഷ്ടങ്ങളില്‍ കണ്ടെത്തിയതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും. ഇതാണ് ഇവ കാണാതായ വിമാനത്തിന്റേതാണെന്നു സംശയിക്കാന്‍ കാരണം.

പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനു സമീപം ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയന്‍ ഐലന്‍ഡ്‌സിന്റെ തീരത്ത് ഇന്നലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിശോധന നടക്കുകയാണെന്ന് റീയൂണിയന്‍ ദ്വീപിലെ ഫ്രഞ്ച് വ്യോമസേനാംഗം അറിയിച്ചു. ദ്വീപിലെ സെന്റ് ആന്ദ്രെ തീരത്തിനടുത്തായാണ് അവശിഷ്ടങ്ങള്‍ അടിഞ്ഞത്. ഇവ എംഎച്ച് 370ന്റേതാണെന്ന് ഉറപ്പിച്ചാല്‍ വിമാനം കാണാതായതിനു ശേഷം ലഭിക്കുന്ന ആദ്യ തെളിവാകുമിത്. അന്വേഷണത്തിനും പരിശോധനകള്‍ക്കുമായി മലേഷ്യന്‍ സര്‍ക്കാര്‍ സംഘത്തെ അയച്ചിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.