ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സി സഹപരിശീലകന് പിഴ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടെയുണ്ടായ വിവാദത്തില്‍ ചെല്‍സി സഹപരിശീലകന് പിഴ. ചെല്‍സിയുടെ മാര്‍ക്കോ ഇയാനിക്കാണ് ഫുട്ബോള്‍ അസോസിയേഷന്‍ പിഴ വിധിച്ചത്.

മാഞ്ചസ്റ്റര്‍ പരിശീലകന്‍ ഹോസെ മൗറീന്യോ കുപിതനാകുകയും ഇയാനിക്കെതിരെ പാഞ്ഞടുക്കുകയും ചെയ്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഇയാനി മൗറീന്യോയോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഫുട്ബോള്‍ അസോസിയേഷന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചശേഷം 6,000 പൗണ്ട് ഇയാനിക്ക് പിഴയിടുകയായിരുന്നു.