അയോധ്യാവിഷയം വെെകികിട്ടുന്ന വിധി നീതി നിഷേധത്തിന് തുല്യമെന്ന് യോഗി ആദിത്യനാഥ്

ല​ക്നോ: അയോധ്യ രാമക്ഷേത്ര വിധി വെെകുന്നതിനെതിരെ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖേദം പ്രകടിപ്പിച്ചു. അനുകൂല വിധി അര്‍ഹിക്കുന്ന സമയത്ത് ലഭിക്കുകയാണെങ്കില്‍ അത് വളരെ സന്തോഷപ്രദമാണെന്നും എന്നാല്‍ വിധി ഏറെ വെെകി ലഭിക്കുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യവിഷയത്തില്‍ എല്ലാവരും കൂട്ടായുളള തീരുമാനം എടുക്കുന്നതാണ് അഭികാമ്യം എന്നാല്‍ ഇത് നടക്കാത്ത സാഹചര്യങ്ങളില്‍ മറ്റ് വഴികള്‍ തേടണമെന്നും യോഗി അഭിപ്രായം രേഖപ്പെടുത്തി. ക്രമസമാധാനം പാലിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമായതിനാല്‍ അയോധ്യവിഷയം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണമെന്ന് യോഗി അറിയിച്ചു.