തകര്‍പ്പന്‍ ജയവുമായി നോ​ര്‍​ത്ത്‌ ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്

ന്യൂ​ഡ​ല്‍​ഹി: തകര്‍പ്പന്‍ ജയവുമായി നോ​ര്‍​ത്ത്‌ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ഏകപക്ഷീയമായ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാണ് ഡ​ല്‍​ഹി ഡൈ​നാ​മോ​സി​നെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ആവേശ പോരാട്ടത്തിനു ശേഷം രണ്ടാം പകുതിയിലെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഫെ​ഡ​റി​കോ ഗ​ലേ​ഗോ, ഒ​ഗ്ബ​ച്ചെ എ​ന്നി​വ​രാണ് ഡ​ല്‍​ഹിയുടെ വലകുലുക്കി നോ​ര്‍​ത്ത്‌ഈ​സ്റ്റ് യു​ണൈ​റ്റഡിനായി ജയം സ്വന്തമാക്കിയത്. ഈ മത്സരത്തിലെ ജയത്തോടെ അ​ഞ്ച് ക​ളി​യി​ല്‍​നി​ന്ന് 11 പോ​യി​ന്‍റാ​യി നോ​ര്‍​ത്ത്‌ഈ​സ്റ്റ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്തി. മൂ​ന്നു പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ് ഡ​ല്‍​ഹി.
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL