ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ്‌ വിൻഡീസ്

മുംബൈ ; ഏകദിന പരമ്പരയില്‍ ബ്രാബോണ്‍ സ്റ്റേഡിയത്തിലെ നാലാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ്‌ വിൻഡീസ്. 224 റ​ണ്‍​സി​നാ​ണ് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ ഖ​ലീ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ​യും കു​ല്‍​ദീ​പ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​നത്തിനു മുന്നിൽ വിൻഡീസിന് പിടിച്ച് നിൽക്കാൻ ആയില്ല. 36.2 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും(162) അംബാട്ടി റായിഡുവുമാണ് (100) മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണര്‍മാരായ ധവാനും രോഹിത്തും മികച്ച തുടക്കം നൽകി. ശേഷം 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 378 എന്ന വിജയ ലക്‌ഷ്യം മറികടക്കാൻ ഇറങ്ങിയ വിൻഡീസിന് നിരാശയായിരുന്നു ഫലം.നിലവിലെ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി. തിരുവനന്തപുരത്താണ് ഇനി അടുത്ത മത്സരം.

സ്കോർ : ഇന്ത്യ 50 ഓവറില്‍ 377/5, വെസ്റ്റ് ഇന്‍ഡീസ് 36.2 ഓവറില്‍ 153