ജമ്മു: കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ലഫ്. കേണല്‍ ഉള്‍പ്പെടെ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. കാഷ്മീരിലെ രജൗരിയില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്ഫോടനം ഉണ്ടായത്. രജൗരിയിലെ ലാം സെക്ടറിൽ സൈനികര്‍ പട്രോളിംഗ് നടത്തവേയായിരുന്നു സ്ഫോടനമുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.