ഐഎസ്എൽ : ഗോവയുടെ ഗോൾ മഴയിൽ മുങ്ങി പൂനെ സിറ്റി

പനാജി : ഗോവയുടെ ഗോൾ മഴയിൽ മുങ്ങി പൂനെ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പൂനെയെ പരാജയപ്പെടുത്തിയത്. ഫെറാൻ(5,35ആം മിനിറ്റ്) , ഹ്യൂഗോ(12ആം മിനിറ്റ് ), ജാക്കി ചന്ദ് സിങ് (20ആം മിനിറ്റ് ) എന്നിവരാണ് ഗോവയ്ക്കായി വിജയ ഗോളുകൾ സ്വന്തമാക്കിയത്. മാര്‍സിലിനോ(8ആം മിനിറ്റ്), എമിലിയാനോ അര്‍ഫാനോ(23ആം മിനിറ്റ്) എന്നിവര്‍ പൂനെക്കായി ആശ്വാസ ഗോള്‍ നേടി. 86-ാം മി​നി​റ്റി​ൽ ഡീ​ഗോ കാ​ർ​ലോ​സും(പൂനെ) 90-ാം മി​നി​റ്റി​ൽ ഇ​ര​ട്ട​ഗോ​ൾ ഫെരാന്‍ കൊ​റോ​മി​ന​സും(ഗോവ) ചു​വ​പ്പു​കാ​ർ​ഡ് നേ​ടി.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL