ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥിയുടെ കഥയിൽ ഒരുങ്ങുന്ന ഹൃദയസ്പർശിയായ ‘നവംബർ14’ എന്ന ഷോർട്ട് മൂവി

അക്ഷരങ്ങൾ കൂട്ടിയെഴുതുന്ന ചെറു പ്രായത്തിൽ തന്നെ എഴുത്തിൽ കൂടി മനുഷ്യബന്ധങ്ങളുടെ കഥ എഴുതിയ അത്ഭുത പ്രതിഭയാണ് നക്ഷത്ര ജനീവ്.
ഈ സമൂഹത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അനുഭവിക്കുന്ന മാനസികസമ്മർദ്ദം, അനാഥത്വം ആണ് ഈ കഥയുടെ പ്രമേയം.
ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ എഴുതിയ
നക്ഷത്രയുടെ ഈ കഥ കേൾക്കുകയും അതൊരു സിനിമ ആക്കണം എന്ന ആഗ്രഹവും ലക്ഷ്യവുമായി ഒരു കൂട്ടം സിനിമാ പ്രേമികൾ ഒത്തു ചേർന്നതിന്റെ ഫലമാണ് നവംബർ14 എന്ന ഈ ഷോർട്ട് മൂവി.നക്ഷത്ര ജനീവ് ഇപ്പോൾ വെനെറിനി E. M.H.SS കോഴിക്കോട് സ്കൂളിലെ ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥിനിയാണ്.
ഷഫീഖ് കാരാടിന്റെ സംവിധാന മികവ് തിരിച്ചറിയുവാൻ തീർച്ചയായും കഴിയും.സിനിമാ ലോകത്തിനു ഒരു മുതൽക്കൂട്ടാവാൻ കഴിയും സംവിധായകൻ ഷഫീഖ് കാരാട്.കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ എന്നും താൽപര്യം ഉള്ളവരാണ് പ്രൊഡ്യൂസർമാരായ നിധീഷ് മണപുറത്ത്, ജനീവ് അയിലാളത് എന്നിവർ.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സിനിമാ രംഗത്തുള്ളവരായ അഭിനേതാക്കളും ഒന്നിനൊന്ന് അഭിനന്ദനങ്ങൾക്ക് യോഗ്യരാണ്.കുറേയേറെ അസാമാന്യ കഴിവുകളുള്ള ബാലതാരങ്ങൾ ഒന്നിക്കുന്ന ഒരു ചിത്രമാണിത്. ബിന്ദു ജോൺ മാലം എന്ന എഴുത്തുകാരിയുടെ ,ഹൃദയസ്പർശിയായ വരികൾക്കും സംഗീതത്തിനും മനോഹരമായി ശബ്ദം നൽകിയിരിക്കുന്നത് കെസിയാ.സി.മനോജ് എന്ന പത്താം ക്ളാസ്സ് വിദ്യാർത്ഥിനിയായ ഗായികയാണ്.
തിരക്കഥ: സംഭാഷണം ഷംസീർ കാരാടും, ക്യാമറ: ശരത്ത്,സംവിധാന സഹായി: അഷ്ഫർ ആൽഫി
കലാസംവിധാനം: സുഭിഷ് , ഈ ചിത്രത്തിനു എല്ലാ സമയത്തും സഹകരിച്ച വിജേഷ് ,സിൻജു ,കൊച്ചു & സുധി എന്നിവരാണ് അണിയറ പ്രവർത്തകർ.

ഭാവി വാഗ്ദാനങ്ങൾ ആയ ഈ കുരുന്നുകൾക്കും നക്ഷത്ര ജനീവ് എന്ന എഴുത്തുകാരിക്കും സിനിമാ ലോകത്തേയ്ക്ക് കടന്നു വരുന്ന അണിയറ പ്രവർത്തകർക്കും നവംബർ14 എന്ന ഷോർട്ട് ഫിലിം വിജയങ്ങൾ നേടി എടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

© 2024 Live Kerala News. All Rights Reserved.