മോ​ദി​ക്ക് സമാധാന​ പു​ര​സ്​​കാ​രം നല്‍കാനുള്ള തീരുമാനത്തിനെതിരെ കൊറിയയില്‍ പ്രതിഷേധം

സിയോള്‍•ഇന്ത്യന്‍ പ്രധാനമന്ത്രി മോ​ദി​ക്ക് സമാധാന​ പു​ര​സ്​​കാ​രമായ സോള്‍ പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ കൊറിയയില്‍ പ്രതിഷേധം. എ​ന്‍.​ജി.​ഒ​ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്​ മോ​ദി​ക്കെ​തി​രെ രം​ഗ​ത്തു​വന്നിരിക്കുന്നത്.

കൊ​റി​യ ഹൗ​സ്​ ഓഫ് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സോ​ളി​ഡാ​രി​റ്റി, സെന്റര്‍ ഫോ​ര്‍ റെ​ഫ്യൂ​ജി റൈ​റ്റ്​​സ്​ ഇ​ന്‍ കൊ​റി​യ എ​ന്നീ സം​ഘ​ട​നകളാണ് പ്രധാനമായും പ്രതിഷേധമുയര്‍ത്തുന്നത്​. ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിം​ക​ള്‍​ക്കെ​തി​രെ ക​ലാ​പം ന​ട​ത്തി​യ ച​രി​ത്ര​മു​ള്ള ഒ​രാ​ള്‍ ഇ​ത്ത​ര​മൊ​രു പു​ര​സ്​​കാ​രം അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. സോ​ള്‍ പീ​സ്​ പ്രൈ​സ്​ ക​ള്‍​ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന്​ പി​ന്തി​രി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നോ​ട്ടു​നി​രോ​ധ​നം പോ​ലു​ള്ള ഇ​ന്ത്യ​യി​ലെ സാമ്പത്തികക പ​രി​ഷ്​​ക​ര​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മോ​ദി​യെ പു​ര​സ്​​കാ​ര സ​മി​തി പ​രി​ഗ​ണി​ച്ച​ത്.

© 2024 Live Kerala News. All Rights Reserved.