ശബരിമലയില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി > സ്‌‌‌ത്രീപ്രവേശനം അംഗീകരിച്ച സുപ്രീംകോടതി വിധിക്കെതിരെ ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്ന നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ശരണം വിളിച്ചവര്‍ക്കിടയില്‍ കുഴപ്പക്കാരുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. ഗ്യാലറിക്കുവേണ്ടി ഇരു പക്ഷവും കളിക്കരുതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശികളാ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.