സ്കൂൾ കായിക മേളയിൽ ഒന്നാം ദിനം കയ്യടക്കി എറണാകുളം

അറുപത്തിരണ്ടാമത് സ്കൂൾ കായിക മേളയുടെ ഒന്നാം ദിനം തൂത്തു വാരി എറണാകുളം മുന്നിൽ. 56 പോയിന്റോടെയാണ് ലീഡ് പിടിച്ചിരിക്കുന്നത്. 40 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്താണ്. തൃശൂരാണ് 31 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ പകുതിയിൽ നിന്നും അതിശക്തമായ തിരിച്ചു വരവാണ് എറണാകുളം ഇന്ന് കാണിച്ചിരിക്കുന്നത്. ഹർഡിൽസ്, ട്രാക്ക് ഇനങ്ങളിലാണ് നേട്ടം. 400 മീറ്ററിലെ ആറ് വിഭാഗങ്ങളിലും എറണാകുളം മേധാവിത്വം പുലർത്തി.