അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി.

ന്യൂഡൽഹി: സി.ബി.ഐ ആസ്ഥാനത്തെ ഭിന്നത കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖം രക്ഷിക്കൽ നടപടിയുടെ ഭാഗമായി അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി. നിലവിലെ ജോയിന്റ് ഡയറക്ടർ എം.നാഗേശ്വരറാവുവിന് ഡയറക്ടറുടെ ഇടക്കാല ചുമതല നൽകി. ഡയറക്ടർ അലോക് വർമ്മയെയും ആരോപണം നേരിടുന്ന രാകേഷ് അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിൽ നിഷ്‌പക്ഷതയും സുതാര്യതയും ഉറപ്പാക്കാനാണ് രണ്ടു പേരെയും മാറ്റിനിറുത്തുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.