ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കെതിരായ പീഡിനാരോപണം കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി വെളിപ്പെടുത്തലുമായി മുന്‍ കാമുകി

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡകനല്ലെന്നും പോര്‍ച്ചുഗീസ് താരത്തിന് വേണ്ടി കോടതിയില്‍ സാക്ഷി പറയാന്‍ തയ്യാറാണെന്നും മുന്‍ കാമുകിയും സ്പാനിഷ് മോഡലുമായ നരെയ്ദ ഗല്ലാര്‍ഡോ.ക്രിസ്റ്റ്യാനോയോട് എനിക്ക് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. വളരെ കരുതലും സ്നേഹമുള്ളവനുമാണ്. എന്നോട് ഒരിക്കല്‍പോലും മാന്യത വിട്ട് പെരുമാറിയിട്ടില്ല. ഗല്ലാര്‍ഡോ വ്യക്തമാക്കി. ക്രിസ്റ്റ്യാനോയ്ക്കെതിരായ പീഡനാരോപണം കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും മുപ്പത്തിയഞ്ചുകാരി പറയുന്നു.ഒരു ക്ലബ്ബില്‍ വെച്ചാണ് ഗല്ലാര്‍ഡോയും ക്രിസ്റ്റ്യാനോയും കണ്ടുമുട്ടിയത്. ഇരുവരുടേയും പ്രണയം എട്ടു മാസത്തോളം നീണ്ടുനിന്നു. അദ്ദേഹം ഒരിക്കലും ആക്രമസ്വഭാവത്തോടെ പെരുമാറിയിട്ടില്ല. ഒരാളെ കീഴ്പ്പെടുത്തുന്നവനോ താഴെ വീഴ്ത്തുന്നവനോ ആയിട്ട് അദ്ദേഹത്തെ എനിക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. കിടപ്പറയില്‍ പോലും അമിതാവേശം കാണിക്കാറില്ല. സൗമ്യനായാണ് പെരുമാറാറുള്ളത്. ഗല്ലാര്‍ഡോ വെളിപ്പെടുത്തുന്നു.

© 2024 Live Kerala News. All Rights Reserved.